12 March, 2026 09:35:55 PM
കോട്ടയം ഏഷ്യാഡ് അഡ്വർടൈസിംഗ് ഉടമ ജേക്കബ് തരകൻ അന്തരിച്ചു

കോട്ടയം: ഏഷ്യാഡ് അഡ്വർടൈസിംഗ് ഉടമ ഒളശ്ശ പറമ്പിൽ ജേക്കബ് തരകൻ (ടാജി - 60 ) അന്തരിച്ചു. പരേതനായ പി.ജെ കുര്യന്‍റെ മകനാണ്. ഭാര്യ: കോട്ടയം ബേക്കർ ഹിൽ ഓത്താപ്പറമ്പിൽ കുടുംബാംഗം മിനി. മക്കൾ: ഡോ. ആൻ സാറാ ജേക്കബ് (ജിഗ്മർ ഹോസ്‌പിറ്റൽ, പോണ്ടിച്ചേരി), കുര്യൻ ജെ തരകൻ. സഹോദരങ്ങൾ: ഡോ. കോശി തരകൻ (ഗോവ), അരുൺ ഉമ്മൻ കുര്യൻ (ബാംഗ്ലൂർ). മൃതദേഹം ഞായറാഴ്ച (മാർച്ച് 15) രാവിലെ 9 മണിക്ക് ഒളശയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു മുന്നരക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ. പരേതൻ കെ.ത്രി.എ.മുൻ കോട്ടയം സോൺ പ്രസിഡണ്ടും, സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായിരുന്നു. ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ ദേവാലയ ട്രസ്റ്റിയും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.



