18 March, 2026 12:14:04 PM


എന്നെ അപമാനിക്കുന്നവർക്ക് സീറ്റ് കൊടുക്കരുത്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍



ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കരുത് എന്ന നിലപാട് ആവര്‍ത്തിച്ച് കാസർകോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. താന്‍ സീറ്റ് ചോദിച്ചിട്ടില്ല. എന്തെങ്കിലും ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ വരുമെന്നും അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയെയും ബാധിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ജോലിയെന്നും തർക്കം ഉണ്ടെന്ന് പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലത്തിൽ കോന്നിയിലും കണ്ണൂരും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ പ്രശ്നം തീരുമല്ലോ എന്നും രാജ് മോഹൻ ഉണ്ണിത്താന്‍ വ്യക്തമാക്കി.

കെ സുധാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല. സുധകാരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ട ഒരാൾ അല്ല താൻ. അദ്ദേഹം സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ താൻ പാർലമെൻ്റ് അം​ഗങ്ങൾ സീറ്റ് കൊടുക്കരുതെന്ന് പറയുന്നു. എന്നെ കാണുന്നത് അദ്ദേഹത്തിന് ഒരു ചതുർത്ഥികാണുന്നത് പോലെ ആണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം ബാലകൃഷ്ണൻ പെരിയയെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പരിഗണിക്കുന്നതിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. എന്നെ കഴിഞ്ഞ കുറെ കാലമായി അപമാനിക്കുന്ന, അവഹേളിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന ആളുകളെ ആരെങ്കിലുമാണ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ അതിനെ ഒക്കെ വിനാശ കാലേ വിപരീത ബുദ്ധിയെന്നെ പറയാൻ കഴിയൂ. പേര് പറയാതെയാണ് വിമർശനം നടത്തിയത്. കാസർകോട്ടിലെ കോൺ​ഗ്രസ് ഒറ്റകെട്ടായി എതിർക്കുന്ന ഒരാളിന് സീറ്റ് കൊടുത്താൽ ഒരിക്കലും മുന്നണിയുടെ വിജയത്തിന് ഒതുങ്ങുന്ന ഒന്നായിരിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ഞാൻ ആ മണ്ഡലം പൊന്നു പോലെ നോക്കുന്നുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948