09 December, 2025 02:08:56 PM
പ്രചാരണത്തിനിടെ പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് പ്രചാരണത്തിനിടെ പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. കൊടുമ്പ് പഞ്ചായത്തിലെ മൂന്നാം വാർഡ് സ്ഥാനാർഥി സിജുമോൾക്ക് ആണ് കടിയേറ്റത്. കാരക്കാട് പുളിയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. സിജുമോളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



