15 January, 2026 10:09:01 AM


മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍



മലമ്പുഴ: മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയായിരുന്നു കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു. പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനായിരുന്നു പൊലീസ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928