18 January, 2026 06:25:27 PM


പട്ടാമ്പിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു



പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. മംഗളൂരുവില്‍നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളംതെറ്റിയ ബോഗികള്‍ തിരിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകി. കോഴിക്കോട്-പാലക്കാട് സ്പെഷ്യല്‍ എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു-ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രണ്ടുമണിക്കൂറോളവും വൈകിയോടുകയാണ്. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് ഒരുമണിക്കൂറോളവും വൈകിയാണ് സര്‍വീസ് നടത്തുന്നത്. നേരത്തെയുള്ള സമയക്രമം പാലിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925