27 January, 2026 02:35:14 PM


ഷൊര്‍ണൂരിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം



പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോൺസന്‍റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.

വീടിൽ നിന്നും അൽപ്പദൂരം മാറി ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്. ജീവനൊടുക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ച മുതൽ ബന്ധുക്കൾ അലീനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുകയായിരുന്നു. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930