22 January, 2026 09:55:01 AM


പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ



പാലക്കാട്: വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ. വ്യാസ വിദ്യാപീഠ സ്കൂളിലെ +1 വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ബുധൻ രാത്രി ഒമ്പതോടെയാണ്‌ കുട്ടിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മരണ കാരണമെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിൽ റാഗിങ് നടക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നുവെന്ന് രാജേഷ് പറഞ്ഞു.

വിദ്യാലയത്തിൽ മകൾ റാഗിങ്ങിന് ഇരയാകുന്നു എന്നും, മാനേജ്മെൻ്റിനെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കുൾപ്പെടെ അയച്ച പരാതിയിൽ പറയുന്നു. റാഗിങ് കാരണം മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതാണ് അവളെ മരണത്തിലേക്ക് തള്ളി വിട്ടതെന്നും രാജേഷ് കത്തിൽ വ്യക്തമാക്കി. തൻ്റെ പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കണമെന്നും രാജേഷ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K