30 October, 2025 06:15:31 PM


പാലക്കാട്‌ ടാങ്കർ ലോറി മറിഞ്ഞ് അപകടം; ടൊൽവിൻ ചോർന്നു



പാലക്കാട്‌: പാലക്കാട്‌ കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉള്ളത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309