24 October, 2025 06:27:00 PM


ഗുഡ്സ് വാഹനത്തിന്‍റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി; യുവാവിന് ​ദാരുണാന്ത്യം



പാലക്കാട്: പട്ടാമ്പിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞായിരുന്നു അപകടം. പുറകെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു അർജുൻ.

ഇന്ന് രാവിലെ 9.30 മണിയോടെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. മേലെ പട്ടാമ്പി കോടതിക്ക് സമീപത്ത് വെച്ചായിരന്നു അപകടം. മുന്നിൽ പോകുയായിരുന്നു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഗിരി സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകും പിറകിൽ വന്ന ഗുഡ്‌സ് വാഹനത്തിന്റെ ടയറുകൾ അർജുന്റെ ദേഹത്തേക്ക് കയറി ഇറങ്ങുകയായിരുന്നു. തുടർന്ന് ഓടികൂടിയവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭിച്ചിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948