22 October, 2025 11:45:03 AM
പാലക്കാട് പിക്കപ്പ് ലോറി ഇടിച്ച് വീട് ഭാഗികമായി തകര്‍ന്നു

പാലക്കാട്: പിക്കപ്പ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കോയമ്പത്തൂരിൽ നിന്നും കാസർകോടേക്ക് വാഴക്കുലയുമായി പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപെട്ടത്. പാലക്കാട് കോങ്ങാട്-ചെർപ്പുളശ്ശേരി റോഡിൽ കോങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം മഞ്ചേരിക്കാവിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വീടിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. പൂട്ടിയിട്ട വീടായതിനാൽ ആളപായമുണ്ടായില്ല. അപകടത്തില്‍ ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.



