20 October, 2025 03:48:25 PM


തണ്ടപ്പേരിനായി വില്ലേജിൽ കയറിയിറങ്ങിയത് 6 മാസം; മനംനൊന്ത് കർഷകൻ ജീവനൊടുക്കി



പാലക്കാട്: പാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929