17 October, 2025 12:05:48 PM


അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ



പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മ(45)യെയാണ് രണ്ട് മാസം മുൻപ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടി. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തി. ഇതനുസരിച്ച് പൊലീസ് തെരച്ചിൽ നടത്തുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921