13 October, 2025 10:45:21 AM
പാലക്കാട് സ്വകാര്യ ബസ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതര പരിക്ക്

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബസ് ജീവനക്കാരന്‍ സന്തോഷിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിന് കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. ശരീരമാസകലവും മുറിവുണ്ട്. ഞായറാഴ്ച വെെകിട്ട് മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി ഷാനിഫാണ് ആക്രമണം നടത്തിയത്.
ഇയാളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിസാര പരിക്കേറ്റ ഷാനിഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവും സന്തോഷും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ ബസ് സ്റ്റാന്റ് പരിസരത്തെ പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് സംഭവം നടന്നത്. അരയില്‍ കത്തിയുമായെത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.