09 October, 2025 11:50:55 AM


പാലക്കാട് എട്ടാംക്ലാസുകാരി ഗര്‍ഭിണി; 13-കാരനായ സഹപാഠി പിടിയില്‍



പാലക്കാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തില്‍ സഹപാഠിയെ പൊലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസെടുത്തത്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K