07 October, 2025 09:19:46 AM
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു ദാരുണാന്ത്യം. പുതൂർ തേക്കുവട്ട സ്വദേശി ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടാണ്ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ പുതൂര്‍ തേക്കുവട്ട മേഖലയില്‍ താവളം- മുള്ളി റോഡില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ ശാന്തകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.