04 September, 2025 12:28:46 PM
ഷൊർണ്ണൂരിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഷൊർണൂർ: ഷൊർണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുനനെയാണ് (36 ) മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൊർണ്ണൂർ ഡിവൈഎസ്പി ഓഫീസിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശിയായ അർജുനൻ നിലവിൽ ഷൊർണ്ണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. ഷൊർണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന ആരംഭിച്ചു. പരിശോധനയ്ക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.