21 August, 2025 03:53:45 PM
രാഹുല്‍ എംഎൽഎ സ്ഥാനം രാജിവെക്കണം; പാലക്കാട് 'പൂവന്‍ കോഴി'യുമായി മഹിളാ മോർച്ചയുടെ പ്രതിഷേധം

പാലക്കാട്: അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് പൂവൻകോഴിയുമായി മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമല്ല. കേവലം യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം മാത്രം രാജിവെച്ചാല്‍ പോരാ. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാനാണ് കോണ്‍ഗ്രസ് തയാറാകേണ്ടത്. കേരളത്തിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരക്കാര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയാല്‍ കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്ന് അദേഹം ചോദിച്ചു.