20 August, 2025 09:14:43 AM
പാലക്കാട് അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

പാലക്കാട്: അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്. മണ്ണാര്‍ക്കാട് തച്ചനാട്ടുകര നാട്ടുകല്‍ സ്വദേശിയായ യുവാവിനാണ് വെട്ടേറ്റത്. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മുപ്പത്തിയഞ്ചുകാരനായ കൊങ്ങത്ത് സൈതലവിക്കാണ് വെട്ടേറ്റത്. മണ്ണാര്‍ക്കാട് ഓട്ടോറിക്ഷ ഡ്രൈവറാണ് സൈതലവി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അയല്‍വാസിയാണ് യുവാവിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.