18 August, 2025 10:47:44 AM
പാലക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കഞ്ചിക്കോട് ഹില്‍വ്യൂ നഗറിന് സമീപം റെയില്‍പാതയില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഏകദേശം 40 വയസ്സുള്ള പുരുഷനെയാണ് പാതയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കസബ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.