15 August, 2025 11:15:05 AM


പാലക്കാട് ടാങ്കർ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം: നടൻ ബിജുക്കുട്ടന് പരിക്ക്



പാലക്കാട്: പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നേരിയ പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ ആറുമണിയോടെയാണ് സംഭവം.' ആട് ത്രീ' സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവർക്കും കൈയ്ക്കും നെറ്റിക്കും പരിക്കുണ്ട്. ഇവർ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമി നിഗമനം





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K