27 July, 2025 08:57:38 PM


പാലക്കാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു മരണം



പാലക്കാട്: പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു അപകടത്തില്‍പ്പെട്ടത്.

മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ നിലയില്‍ കണ്ടെത്തി. തോട്ടത്തിലേക്ക് പോയ മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മാരിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ പതിവായി മാരിമുത്തു തോട്ടത്തിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്നും ഇതിനായി ഇറങ്ങി. ഏഴ് മണിയോടെ ഒരു തവണ മാരിമുത്തു തേങ്ങയുമായി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം വീണ്ടും തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923