24 July, 2025 10:46:25 AM


ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരന്‍ കുഴഞ്ഞു വീണ് മരിച്ചു



പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി കുഴഞ്ഞു വീണത്.

ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K