19 July, 2025 11:36:51 AM


തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു



ഹൈദരബാദ്: തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക് സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.

ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ എത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ 'ഖുഷി' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുര്‍സ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919