23 October, 2025 02:58:16 PM


പ്രശസ്ത ഫൈറ്റ് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു



ചെന്നൈ: പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന സംവിധായകരായ ഫാസിൽ, സിദ്ധിഖ്, സിബി മലയിൽ എന്നിവരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഫൈറ്റ് കൊറിയോഗ്രഫി നിർവഹിച്ചത് അദ്ദേഹമാണ്. മലേഷ്യയിലാണ് സംസ്കാരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K