01 July, 2025 02:22:55 PM


ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് ലീഡര്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ അന്തരിച്ചു



തൃശൂര്‍: ഗായകനും തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ ലീഡറും ഡയറക്ടറുമായ അനൂപ് വെള്ളാറ്റഞ്ഞൂര്‍ (41)അന്തരിച്ചു. തൃശ്ശൂര്‍ ചെല്ലൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേകോദയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത പൂരം ജനിച്ചൊരുനാട്... എന്നു തുടങ്ങുന്ന ആ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറി പൂരം ലൈവില്‍ മാഷ് ഗിറ്റാര്‍ വായിച്ചു ഗാനമാലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അനൂപ് കളളാറ്റഞ്ഞൂര്‍ കല്ലാറ്റ് പീതാംബരന്‍ മാസ്റ്ററുടെ മകനാണ് അനൂപ്. അമ്മ: രാജലക്ഷ്മി ടീച്ചര്‍(റിട്ട. തയ്യൂര്‍ ഗവ.സ്‌കൂള്‍) ഭാര്യ: പാര്‍വ്വതി. (ആയുര്‍വേദ ഡോക്ടര്‍ ), മക്കള്‍: പാര്‍വ്വണ, പാര്‍ത്ഥിപ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K