17 July, 2025 04:40:23 PM


ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു



കണ്ണൂർ: ടി പി വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു. കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടി പി കേസിൽ പത്താം പ്രതിയാണ് കൃഷ്ണൻ. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണൻ.

79 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്.

ജയിലിൽ അസുഖബാധിതനായതിനെ തുടർന്നു ഇക്കഴിഞ്ഞ ജൂൺ 24 മുതൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഏറാമല ലോക്കൽ കമ്മിറ്റി അംഗം, പുറമേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K