08 July, 2025 09:24:48 AM


പാലക്കാട് പതിനാലുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി



പാലക്കാട്: വടക്കഞ്ചേരിയിൽ പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കുകളിൽ എത്തിയവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് വിദ്യാർഥി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സ്കൂൾ വിട്ടു വരുന്നതിനിടെ ഒഴിഞ്ഞ പാടത്തിന് സമീപമാണ് സംഭവം. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

'രണ്ട് പേർ വന്നിട്ട് ബൈക്ക് ക്രോസായി നിർത്തിയിട്ട് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ഞാൻ ഓടി. പിന്നാലെ രണ്ട് പേരും രണ്ട് വഴിക്ക് പോയി. ഇതുവരെ കണ്ടിട്ടില്ല അവരെ. രണ്ട് ബൈക്കുകളിലായാണ് എത്തിയത്' കുട്ടി പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918