05 July, 2025 07:41:30 PM


കുഴല്‍മന്ദം പോളിടെക്‌നിക്കില്‍ സിവില്‍ ഡിപ്ലോമ: വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ 10 മുതല്‍



കുഴല്‍മന്ദം: കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന സിവില്‍ എന്‍ജിനീയറിങ്ങിലെ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് ജൂലൈ 10 മുതല്‍ 14 വരെ കോളേജില്‍ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. താല്‍പര്യമുള്ളവര്‍ polyadmission.org-ല്‍ അപേക്ഷിച്ച ശേഷം, ബന്ധപ്പെട്ട രേഖകളും നിര്‍ദ്ദിഷ്ട ഫീസും സഹിതം കോളേജില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ ഉറപ്പാക്കണം. പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും 04922 272900, 9207904257, 9447627191, 8547005086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294