28 June, 2025 12:43:14 PM
അട്ടപ്പാടിയിൽ വീട്ടുമുറ്റത്ത് ഭീതി പരത്തി കാട്ടാന; തുരത്തിയത് ആർആർടി സംഘമെത്തി

പാലക്കാട്: അട്ടപ്പാടി ബൊമ്മിയാംപടിയിൽ വീട്ടുമുറ്റത്ത് ഭീതി പരത്തി കാട്ടാന. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മോഴയാന ബൊമ്മയാംപ്പടിയിൽ ഗണേശൻ്റെ വീട്ടുമുറ്റത്തെത്തിയത്. അര മണിക്കൂറോളം ആന വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു. ബൊമ്മയാംപ്പടിയിൽ ഗണേശൻ്റെ വീട്ടുമുറ്റത്താണ് ആനയെത്തിയത്. വീടിനുള്ളിൽ വയോധികരും കുട്ടിയുമുൾപ്പടെ അഞ്ചുപേരുണ്ടായിരുന്നു. ആന വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ കയറി വാഴയും, കൃഷിയും നശിപ്പിച്ചു. വനം വകുപ്പിൻ്റെ ആർ ആർ ടി സംഘം എത്തിയാണ് കാട്ടാനയെ തുരത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.