25 June, 2025 12:47:10 PM
ട്രെയിനിൻ്റെ ചവിട്ടു പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. പാലക്കാട് വാളയാർ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാ(35)ണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വാളയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.