24 June, 2025 11:21:54 PM


ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി



പാലക്കാട്: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21)ആണ് അപകടത്തിൽപ്പെട്ടത്. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴി പുഴയിൽ പെടുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952