23 June, 2025 10:49:48 AM
പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴിക്കല്‍പ്പെട്ട് മരിച്ചു

പാലക്കാട്: മീനാക്ഷിപുരത്ത് ഡാമില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പുതുനഗരം സ്വദേശി കാര്‍ത്തിക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു (18) എന്നിവരാണ് മരിച്ചത്. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്കായി പൊലീസും ചിറ്റൂര്‍ ഫയര്‍ഫോഴ്‌സും ഒന്നിച്ചാണ് തിരച്ചില്‍ നടത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.