19 June, 2025 01:03:59 PM
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്.