11 June, 2025 07:47:42 PM
വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല; കോഴിക്കോട് സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാൻ വിസമ്മതിച്ച ബസ്സിനെതിരെ നടപടിയെടുത്ത് ട്രാഫിക് പൊലീസ്. സ്വകാര്യ ബസ്സിനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനാണ് പിഴ. പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ വിദ്യാർത്ഥിയെ ഇറക്കി വിടുകയായിരുന്നു.