10 June, 2025 10:51:19 AM
'ഹാപ്പി ബർത്ത് ഡേ ബോസ്': യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ സിഐയുടെ ജന്മദിനാഘോഷം

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറുടെ ജന്മദിനം ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ പി അഭിലാഷിന്റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ വിഡിയോ റീൽസ് പുറത്തുവന്നതോടെ ഇൻസ്പെക്ടർക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.