11 May, 2025 12:13:10 PM


മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞു; കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു



കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഓടി രക്ഷപ്പെട്ടു. ഫര്‍ഖാന്റെ കൈക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K