05 February, 2025 09:24:51 AM
പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.