01 February, 2025 10:06:35 AM


മദ്യപാനത്തിനിടെ തർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു



പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. പാലക്കാട് നെന്മാറ തിരുവഴിയിലാണ് യുവാവിന് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു ആക്രമണം. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്താണ് ഷാജിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944