31 January, 2025 02:35:31 PM


പാലക്കാട് ശേഖരിപുരത്ത് കാനയിൽ നിന്ന് മൃതദേഹം കണ്ടെത്തി



പാലക്കാട് ശേഖരിപുരത്ത് കാനയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കറുകോടി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താഴ്ചയുളള കാനയിലേക്ക് തലയിടിച്ച് വീണ് രക്തം വാർന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ലോട്ടറി വില്പനക്കാരനാണ് കറുകോടി സ്വദേശി രാജേഷ്. ശേഖരിപുരം,കല്പാത്തി ഭാഗങ്ങളിലാണ് ഇയാൾ ലോട്ടറി വില്പന നടത്തിയിരുന്നത്. കാനക്ക് മുകളിൽ ഇരിക്കവേ അബദ്ധത്തിൽ താഴേക്ക് വീണിരിക്കാം എന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് പറയുന്നു. പാലക്കാട് നോർത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K