31 January, 2025 01:06:38 PM
നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

പാലക്കാട്: നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. കൊച്ചി-സേലം ദേശീയപാതയിൽ കുഴൽമന്ദത്ത് ചരപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മുണ്ടൂർ വേലിക്കാട് സ്വദേശിനിയാണ് മരിച്ചത്. കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നു ഇവർ. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന ഇവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.