21 September, 2026 09:03:54 AM
മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; മരണം അഞ്ചായി

മലപ്പുറം: മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. പൊട്ടിക്കല്‍ ഭാഗത്തു നിന്നാണ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഒരാള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേര്‍ പുറത്തു നിന്നും വന്നവരാണെന്നും, ഒരു സ്ത്രീ മാത്രമാണ് പ്രദേശവാസിയായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) യാണ് പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ടത്.


