19 September, 2026 07:02:36 PM
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് അകത്ത് കുടുങ്ങിയ രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായതോടെയാണ് സ്ത്രീകൾ അകത്ത് അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവാലിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും സംഘം എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന സ്ത്രീകളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ലിഫ്റ്റ് പ്രവർത്തനരഹിതമായതിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


