06 September, 2026 09:47:42 AM


മലപ്പുറത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു



മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്‍, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301