04 September, 2026 01:13:20 PM
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി; പാർക്ക് ചെയ്ത 7 വാഹനങ്ങൾ തകർന്നു

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ടു കാറുകളും അഞ്ച് സ്കൂട്ടറുകളും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിലും സ്കൂട്ടറുകളിലുമാണ് നിയന്ത്രണം നഷ്ടമായ കാർ വന്നിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊടുവള്ളി ആറങ്ങോട് സ്വദേശി ജലീല്‍ ഓടിച്ച കാറാണ് നിയന്ത്രണം വിട്ടത്.


