03 September, 2026 06:40:41 PM


സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിബിഎ വിദ്യാർഥിക്കെതിരെ കേസ്



കൊച്ചി  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്.  കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. 

പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടതിനെത്തുടർന്നാണ് നടപടി. സെപ്തംബ‌ർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂർ‌വ വിദ്യാർത്ഥി ഒരധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്‌‌മെന്റ് പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917