12 September, 2026 09:22:03 AM


കൊല്ലത്ത് പുസ്തകം വായിച്ചപ്പോൾ തെറ്റിയതിന് വിദ്യാർഥിനിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദിച്ചു



കൊല്ലം: പുസ്തകം വായിച്ചപ്പോൾ വാക്ക് തെറ്റിയതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം അഞ്ചലിലാണ് സംഭവം. ട്യൂഷൻ സെന്ററിലെ അധ്യാപകനായ സൂഫിയാനെതിരെയാണ് ആരോപണമുയരുന്നത്. അഞ്ചൽ കരുകോൺ സ്വദേശികളായ റിയാസ് - റെജീന ദമ്പതികളുടെ മകൾക്കാണ് മർദ്ദനമേറ്റത്.
ക്ലാസിൽ പാഠഭാഗം വായിക്കുന്നതിനിടെ ഒരു വാക്ക് തെറ്റായി ഉച്ചരിച്ചതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ മർദിച്ചതെന്ന് കുടുംബം പറഞ്ഞു. പെൺകുട്ടിയുടെ കാലുകളിൽ അടിയേറ്റതിന്റെ പാടുകളുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929