08 September, 2026 07:23:02 PM
മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

മലപ്പുറം : മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബു(26)വാണ് പിടിയിലായത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. ഓണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി എടുത്തതും, വിവിധ വിദ്യാർത്ഥികൾ അവരുടെ സ്വകാര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതുമായ ചിത്രങ്ങൾ വ്യാജ ഐഡികൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്ത പ്രതി അത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി വിവിധ ഇൻസ്റ്റഗ്രാം ഐഡികളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം അക്കൌണ്ടിന് റീച്ച് ഉണ്ടാക്കി, അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യം.


