15 September, 2026 04:32:11 PM


പന്തീരാങ്കാവ് ടോൾ ബൂത്തിൽ ജീവനക്കാരന് നേരെ ക്രൂരമർദ്ദനം



കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ എമർജൻസി ട്രാക്ക് വഴി കടന്നുപോകാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂരമായ ആക്രമണം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഡൽഹി രജിസ്ട്രേഷൻ കാറിലുണ്ടായിരുന്ന യാത്രക്കാരനാണ് ടോൾ കമ്പനി ജീവനക്കാരനെ അതിക്രമത്തിനിരയാക്കിയത്. കാർ പുറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിക്രമത്തിനിടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപ്പാതയിൽ നിന്ന് താഴേക്ക് തള്ളാനും അക്രമി ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936