15 September, 2026 09:27:16 AM


മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം



കൊച്ചി: മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തില്‍ പിതാവിന് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശി ദേവസിക്കുട്ടി (87) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ പിതാവ് ദേവസിക്കുട്ടിയെ പിടിച്ചു തള്ളി. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസിക്കുട്ടിയുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932