02 September, 2026 01:41:41 PM


താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; പോലീസുകാരന് സസ്പെൻഷൻ



കോഴിക്കോട്: സ്പായില്‍ എത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി സ്റ്റേഷന്‍ പരിധിയിലെ സ്പായില്‍ എത്തിയിരുന്നു ഇയാളുടെ ഭീഷണി. പണം തന്നില്ല എങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന് 1,500 രൂപ വാങ്ങി ഇയാള്‍ മടങ്ങുകയായിരുന്നു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911